ബീഫും കപ്പയും - തൃശൂര്‍ സ്റ്റൈല്‍
Submitted by binoy on Wed, 06/09/2010 - 22:32
വേണ്ട സാധനങ്ങള്‍:
- ഒന്നാം ചേരുവ
- ബീഫ് - ഒരു കിലോ
- ഇഞ്ചി അരിഞ്ഞത്(പേസ്റ്റ് മതി) - ഒരു സ്പൂണ്‍
- പച്ചമുളക് - അഞ്ചു എണ്ണം
- വേപ്പില - രണ്ടു കതിര്
- വെളുത്തുള്ളി - അഞ്ചു അല്ലി / അര സ്പൂണ്‍ പേസ്റ്റ്
- സവാള - രണ്ടു മീഡിയം സൈസ് - മീഡിയം സൈസില്‍ അരിഞ്ഞത്
- മഞ്ഞള്‍ - കാല്‍ സ്പൂണ്‍.
- ഉപ്പു - ആവിശ്യത്തിന് മാത്രം...
- രണ്ടാം ചേരുവ
- മുളക് പൊടി - ഒരു സ്പൂണ്‍ (ഒന്ന് കൂടി ആവാം എരിവു വേണ്ടവര്‍ക്ക് )
- മല്ലി പൊടി - ഒരു സ്പൂണ്‍
- മുന്നാം ചേരുവ
- കപ്പ - ഒരു കിലോ, ചെറുതായി അരിഞ്ഞത്
- നാലാം ചേരുവ
- ചെറിയ ഉള്ളി - എട്ടു എണ്ണം ചെറുതായി അരിഞ്ഞത്
- എണ്ണ - 2-3 സ്പൂണ്‍
വെക്കുന്ന വിധം
- ബീഫ്, ഇഞ്ചി, പച്ചമുളക്, വേപ്പില, വെളുത്തുള്ളി, സവാള, മഞ്ഞള്‍, ഉപ്പു
മുകളില്‍ പറഞ്ഞ ഐറ്റംസ് എല്ലാം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു 3-4 വിസില്‍ അടിക്കുന്ന വരെ വേവിക്കുക.
- 3-4 വിസില്‍ കഴിയുമ്പോള്‍, മുളക് പൊടിയും മല്ലി പൊടിയും എണ്ണയില്ലാതെ വറുത്തു എടുക്കുക. ചെറിയ തീയില്‍ ചെയ്താല്‍ കരിയില്ല.
- ഇത് വേവിച്ച് വെച്ചിരിക്കുന്ന ബീഫിലേക്ക് ഇടുക. ഇത്തിനോടെ കൂടെ ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന കപ്പ ചേര്‍ക്കുക.
- വീണ്ടും പ്രഷര്‍ കുക്കര്‍ അടച്ചു 2-4 വിസില്‍ അടിക്കുന്ന വരെ വേവിക്കുക.
- ആവി പോയതിനു ശേഷം അതിലേക്കു ചെറിയ ഉള്ളി മൂപ്പിച്ച് ചേര്‍ക്കുക..
Post new comment