PonPulari.com

Search

  • Home
  • Discussions
  • the kitchen
  • Blogs

User login

  • Create new account
  • Request new password

Navigation

  • Groups
Home

H1N1 പനിയും നിങ്ങളും

Submitted by binoy on Mon, 08/10/2009 - 19:42

എന്താണ് H1N1?

മനുഷ്യര്‍ക്ക്‌ പനിയുണ്ടാക്കുന്ന ഒരു പുതിയ തരം വൈറസ് ആണ് H1N1. ഇത് പന്നിപനി ( swine flu) എന്ന പേരിലും H1N1 പനി എന്ന പേരിലും അറിയപ്പെടുന്നു. ഏപ്രില്‍ 2009 ല് ആണ് ഇത് ആദ്യമായി കണ്ടത്. തുടക്കത്തില്‍ ഇത് പന്നികളില്‍ നിന്നു മനുഷ്യരിലേക്ക് കിട്ടിയിരുന്നെന്കിലും, ഇപ്പോള്‍ ഇത് മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്നു, മറ്റു സാധാരണ പനി പടരുന്ന പോലെ. 2009 ജൂണ്‍ 11-നു ലോകാരോഗ്യ സംഘടന H1N1 പനി ഒരു മഹാമാരി ആയി മാറുമെന്നു അറിയിച്ചു.

എന്തുകൊണ്ടാണ് H1N1 പനിയെ പന്നിപനി എന്ന് വിളിക്കുന്നത്?

പന്നികള്‍ക്കുണ്ടാകുന്ന പനിയുടെ ജീനുകളുമായി വളരെ സാമ്യമുള്ളതായാണ് തുടക്കത്തിലുണ്ടായിരുന്ന H1N1 വൈറസിന്റെ ലാബട്ടരി ടെസ്റ്റുകള്‍ കാണിച്ചിരുന്നത്; അതുകൊണ്ട് ഇതിനെ തുടക്കത്തില്‍ H1N1 പനി എന്ന് വിളിച്ചിരുന്നു. പക്ഷെ പിന്നീടുള ടെസ്റ്റുകള്‍ ഇത് തെറ്റാണു എന്ന് തെളിയിച്ചു. H1N1 വൈറസിന്റെ ഘടന ഇപ്രകാരമാണ്‌: രണ്ടു ജീനുകള്‍ പന്നികളില്‍ കാണുന്ന പനിയുടെ തരത്തിലുളതും ഒന്നു പക്ഷികളുടെ പനിയിലുള്ളതും (പക്ഷിപനി) വേറെ രണ്ടു ജീനുകള്‍ മനുഷ്യര്‍ക്കുണ്ടാകുന്ന പനിയിലുണ്ടാകുന്നതും ആണ്.

ഇത് ഒരു പകര്‍ച്ചവ്യാധി ആണോ?

ലോകാരോഗ്യ സംഘടന H1N1 പനിയെ level -6 ആയി ആണ് തരം തിരിച്ചിരിക്കുന്നത്. അതായത് ഇത് മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പടരുന്ന ഒരു പകര്‍ച്ചവ്യാധി  ആണ്.

എങ്ങനെയാണ് ഇത് പകരുന്നത്?

സാധാരണ പനി പകരുന്നത് പോലെ തന്നെയാണ് H1N1 പനി പകരുന്നത്. പനിയുള്ളവരുടെ ചുമയും തുമ്മലും രോഗാണുക്കളെ പടര്‍ത്തുന്നു. ഇത് അന്തരീക്ഷത്തിലും മറ്റു വസ്തുക്കളിലും രോഗാണുക്കളെ പരത്തുന്നു. ഇത്തരം സ്ഥലങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ അല്ലെങ്കില്‍ അന്തരീക്ഷത്തിലൂടെ ഇത് മറ്റുള്ളവരിലേക്ക് പടരുന്നു

H1N1 പനി എങ്ങിനെ മനസിലാക്കാം?

പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീര വേദന, തല വേദന, കുളിര്, ക്ഷീണം എന്നിവയാണ് H1N1 പനിയുടെ ചില അടയാളങ്ങള്‍. മറ്റു ചില അടയാളങ്ങള്‍ ഛര്‍ദിയും വയറിളക്കവും ആണ്. കടുത്ത രോഗാവസ്ഥ മുതല്‍ മരണമടക്കം സംഭവിക്കാം H1N1 പനി മൂലം.

H1N1 പനി എത്ര വരെ കടുത്തതാകാം?

വളരെ ചെറിയ തോതിലുള്ള പനി മുതല്‍ വളരെ കടുത്ത രോഗാവസ്ഥയും അത് മൂലം മരണവും സംഭവിക്കാം. വളരെയധികം പേര്‍ക്ക് ചെറിയ രീതിയിലുള്ള മരുന്ന് കൊണ്ടു പനി മാറുമ്പോള്‍ മറ്റു ചിലര്‍ക്ക് ആശുപത്രിയില്‍ കിടന്നുള്ള ചികിത്സയോ മരണമോ സംഭവിക്കുന്നു.

സാധാരണ പനി ചിലര്‍ക്ക് (high risk categories) വളരെയധികം അപകടം ഉണ്ടാക്കാം. ഇനി പറയുന്നതില്‍ പെടുന്നവര്‍ വളരെയധികം സൂക്ഷിക്കണം. 65 വയസിനു മുകളിലുള്ളവര്‍, 5 വയസിനു താഴെയുള്ളവര്‍, ഗര്‍്ഭണികള്‍്, കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള മറ്റുള്ളവര്‍ (പ്രമേഹം, ഹൃദയ സംബന്ധം , ആസ്ത്മ, കിഡ്നി, ലിവര്‍ )

H1N1 വൈറസ് ഒരാളുടെ ശരീരത്തില്‍ എത്ര നാള്‍ ജീവിക്കും?

സാധാരണ പനിയോ H1N1 പനിയോ ബാധിച്ച ഒരാള്‍ ഒന്നാം ദിവസം മുതല്‍ 5 തുടങ്ങി 7 ദിവസം വരെ മറ്റുളവരിലേക്ക് പകര്ന്നു നല്‍കാം.

Tags:
  • h1n1 flu
  • Health
  • swine flu

1 response to "H1N1 പനിയും നിങ്ങളും"

1. അറിവ് പകരുന്ന ലേഖനം. നന്നായി

Submitted by Anonymous on Tue, 08/11/2009 - 09:06.

അറിവ് പകരുന്ന ലേഖനം. നന്നായി

  • reply

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <img> <ul> <ol> <li> <dl> <dt> <dd>
  • Lines and paragraphs break automatically.

More information about formatting options

Recent comments

  • Appreciating
    1 hour 59 min ago
  • അറിവ് പകരുന്ന ലേഖനം. നന്നായി
    30 weeks 2 days ago

Recent blog posts

  • Phir Mile Sur Mera Tumhara
  • Mile sur mera tumara
  • Young Little Cricketer 3 - Outstanding Cricket Shots
more

Who's new

  • nidhinsera
  • andrearasmi
  • johnmilesh
  • mahesh
  • johnsonmanish
I love Smashing Magazine!
Fervens Drupal theme by Leow Kah Thong. Designed by Design Disease and brought to you by Smashing Magazine.